02:51am 12 November 2026
NEWS
Arab Cup: അറബ് ഐക്യത്തിന്റെ പുതിയ വേദി ;ഖത്തർഅമീര്‍
02/12/2025  09:50 PM IST
nila
Arab Cup: അറബ് ഐക്യത്തിന്റെ പുതിയ വേദി ;ഖത്തർഅമീര്‍

ദോഹ: അറബ് ലോകത്തെ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 
അൽഖോർ
അൽബെയ്ത് സ്റ്റേഡിയതിൽ
 ആവേശോജ്ജ്വലമായി ആരംഭകുറിച്ച FIFA Arab Cup Qatar 2025
 ഖത്തർഅമീർ
ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽ താനിഉത്ഘാടനം ചെയ്തു. പങ്കെടുക്കുന്ന
എല്ലാടീമുകളെയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്തു കൊണ്ടാണ് അമീർ പ്രസംഗം ആരംഭിച്ചത്.
അറബ് ലോകത്തിന്റെ ഹൃദയങ്ങൾ സൗഹൃദം, സഹോദരത്വം, പരസ്പര ബഹുമാനം എന്നിവയോടെ ഇണങ്ങാൻ
അറബ് കപ്പിന് സാധ്യമാകട്ടെയെന്ന്
ഖത്തർ അമീർ ആശംസിച്ചു.
അറബ് കപ്പ്
മത്സരങ്ങൾ ഈ മൂല്യങ്ങൾ കൂടുതൽ ശക്തമാക്കുകയും അറബ് രാജ്യങ്ങളിലെ ഫുട്ബോൾ വികസനത്തിന് പുതുവഴികൾ തുറക്കുകയും ചെയ്യട്ടെയെന്നും ഖത്തർ അമീർ പറഞ്ഞു.Arab Cup-ൽ ഫുട്ബോൾ മാത്രം അല്ല, രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സംസ്കാരപരവും മാനുഷികവുമായ ബന്ധങ്ങളുടെ ശക്തിപ്പെടുത്തലും പ്രധാന ലക്ഷ്യമാണെന്ന് അമീര്‍ ഊന്നിപ്പറഞ്ഞു.
ടൂർണമെന്റിന്റെ തുടക്ക മത്സരത്തിൽ വിജയിച്ച പാലസ്തീൻ ടീമിനെ അഭിനന്ദിക്കുന്നതോടൊപ്പം, അവരുടെ വിജയത്തിലും പ്രകടനത്തിലും അമീര്‍ സന്തോഷം പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img